ഡല്‍ഹി: ജമ്മുകാശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തെ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് ഗുലാം നബി ആസാദിനെതിരെ സിബിഐ അന്വേഷണം.
ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് 25000 കോടി രൂപയുടെ തട്ടിപ്പ് നടന്നത് വന്‍വിവാദമായിരുന്നു. ഇതു സംബന്ധിച്ച ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടുള ഹര്‍ജിയില്‍ ജമ്മു കാശ്മീര്‍ ഹൈക്കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
അതീവഗുരുതരവും പൊതുസമ്പത്ത് സ്വന്തമാക്കാനുള്ള കൊള്ളയടിക്കലുമാണ് നടന്നതെന്ന് അന്വേഷണ ഉത്തരവില് ഹൈക്കോടതി വിലയിരുത്തി.
സിബിഐയ്ക്ക് പുറമേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നുണ്ട്. ആസാദ് മുഖ്യമന്ത്രിയായിരിക്കെ കൃഷി ഭൂമികളെ വ്യാവസായിക ഭൂമിയാക്കി പരിവര്ത്തനം ചെയ്തതിന് പിന്നില് കോടികളുടെ അഴിമതി നടന്നതായി ആരോപണമുയര്‌ന്നെങ്കിലും കാര്യമായ അന്വേഷണമൊന്നും നടന്നില്ല.