ആറളം വന്യ ജീവി സങ്കേതത്തില്‍ ഉരുള്‍പൊട്ടല്‍; ചീങ്കണ്ണി പുഴയില്‍ മലവെള്ളപാച്ചില്‍

LANDSLIDE

കേളകം: സംസ്ഥാനത്തിന്റെ പ്രളയ ഭീതി ഒഴിയും മുന്‍പേ ആറളം വന്യ ജീവി സങ്കേതത്തിന്റെ ഉള്‍വനത്തില്‍ ഉരുള്‍പൊട്ടല്‍.

ഇതിനെ തുടര്‍ന്ന് ചീങ്കണ്ണിപ്പുഴയില്‍ അപ്രതീക്ഷിതമായി വെള്ളം പൊങ്ങി. ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടു കൂടിയാണ് ചീങ്കണ്ണിപുഴയില്‍ പൊടുന്നനെ മലവെള്ളപാച്ചിലുണ്ടായത്.

ഈ സമയത്ത് കേളകം, കണിച്ചാര്‍ പഞ്ചായത്തുകളിലായി ഈ പുഴയുടെ വിവിധ ഭാഗങ്ങളില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുണ്ടായിരുന്നു. വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് പുഴക്കരയില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപെട്ടു.

കേളകം പൊലിസ് നദീതീരത്തുനിന്നും ആളുകളെ ഒഴിപ്പിച്ചതിനാല്‍ അപകടം ഒഴിവായി.

Top