Land Transaction ;Dont make me a scapegot says Adoor Prakash

കൊച്ചി: വിവാദ ഭൂമി ഇടപാടുകളില്‍ തന്നെ മാത്രം ബലിയാടാക്കാനുള്ള നീക്കം ശരിയല്ലെന്ന് മുന്‍ റവന്യു മന്ത്രി അടൂര്‍ പ്രകാശ്.അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു.

ഉത്തരവുകള്‍ക്ക് പിന്നില്‍ ആരാണെന്നും ഏത് വകുപ്പാണെന്നും അന്വേഷണത്തിലൂടെ പുറത്ത് വരട്ടെ.

മാന്യതയുടെയും മുന്നണി മര്യാദയുടേയും പേരിലാണ് താന്‍ മിണ്ടാതിരിക്കുന്നതെന്നും ഭൂമി സംബന്ധമായ കാര്യമായത് കൊണ്ട് മാത്രം അതിന്റെ ഉത്തരവാദിത്തം റവന്യു വകുപ്പിന് ഏറ്റെടുക്കാനാകില്ലെന്നും അടൂര്‍ പ്രകാശ് പ്രതികരിച്ചു.

വിവാദ ഉത്തരവുകള്‍ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്ന് ചെന്നിത്തല പറയുമ്പോള്‍ ഉത്തരവുകള്‍ എങ്ങനെ വന്നുവെന്ന് കൂടി ചെന്നിത്തല വ്യക്തമാക്കണമെന്നും അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടു.

Top