ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ളതിനാല്‍ കണ്ണൂരില്‍ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കളക്ടര്‍

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്. ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ളതിനാലാണ് ഈ നടപടി.

ചെങ്കല്‍ , കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം ഈ മാസം 14 വരെ നിര്‍ത്തിവെക്കാനാണ് കളക്ടര്‍ ഉത്തരവ് ഇട്ടിരിക്കുന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വടക്കന്‍ ജില്ലകളിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി.

Top