വയനാട്: അമ്പലവയലില്‍ കെട്ടിട നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞു വീണു തൊഴിലാളി മരിച്ചു. പാമ്പള രാധാകൃഷ്ണന്‍ (53) ആണ് മരിച്ചത്. അമ്പലവയല്‍ ആയിരംകൊല്ലിയില്‍ രാവിലെ 11.30 ഓടെയായിരുന്നു അപകടം. രക്ഷാപ്രവര്‍ത്തകര്‍ മണ്ണിനടിയില്‍ നിന്നു പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.