കാസര്‍ഗോഡ്: കാസര്‍ഗോഡ് വെള്ളരിക്കുണ്ട് താലൂക്കിലെ ഭീമനടിയില്‍ റോഡിലേക്ക് ഇടിഞ്ഞുവീണ മണ്ണിനടിയില്‍ രണ്ടുപേര്‍ കുടുങ്ങിയതായി സംശയം.
രാത്രി എട്ടരയോടെയാണ് സംഭവം. സമീപത്ത് ബസ് കാത്ത് നിന്ന രണ്ട് പേര്‍ മണ്ണിനടിയില്‍ പെട്ടതായാണ് സംശയിക്കുന്നത്. കൊന്നക്കാട്ടേക്കുള്ള ബസിന് യാത്ര ചെയ്യാന്‍ കാത്തുനിന്നവരാണ് അപകടത്തില്‍ പെട്ടതെന്നാണ് സൂചന.
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണിക്കൂറുകള്‍ പിന്നിടുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ മണ്ണിനടിയില്‍ പെട്ടെന്ന് പറയപ്പെടുന്നവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
വിവരമറിഞ്ഞു കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ ഇവിടേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
ഇതിനെ തുടര്‍ന്ന് ഭീമനടി നീലീശ്വരം റോഡില്‍ ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചിരിക്കുകയാണ്.