കനത്ത മഴയില്‍ മണ്ണാര്‍ക്കാട്-അഗളി റോഡില്‍ വീണ്ടും മണ്ണിടിച്ചില്‍, വണ്ടന്‍പാറയില്‍ ഉരുള്‍പൊട്ടല്‍

പാലക്കാട്: കനത്ത മഴയില്‍ പാലക്കാട് വീണ്ടും മണ്ണിടിച്ചില്‍.

തിങ്കളാഴ്ച പുലര്‍ച്ചെ മണ്ണാര്‍ക്കാട്-അഗളി പ്രധാനപാതയില്‍ കോട്ടത്തറയിലാണ് മണ്ണിടിച്ചിലുണ്ടായത്. വന്‍ മരങ്ങള്‍ റോഡിലേക്ക് കടപുഴകി വീണു. ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.

അട്ടപ്പാടി വണ്ടന്‍പാറയില്‍ ഇന്ന് പുലര്‍െച്ച വീണ്ടും ഉരുള്‍പൊട്ടി. ഇതിനിടെ മണ്ണാര്‍ക്കാട്-അഗളി പ്രധാനപാതയില്‍ കോട്ടത്തറയില്‍ മണ്ണിടിച്ചിലുമുണ്ടായി. വന്‍ മരങ്ങള്‍ റോഡിലേക്ക് കടപുഴകി വീണു. ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.

പുഴകള്‍ നിറഞ്ഞു കവിഞ്ഞതിനാല്‍ കാട്ടു പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടുപോയ ആദിവാസികളെ രക്ഷിക്കാനുള്ള നീക്കം ഫലപ്രദമായിട്ടില്ല. അതിനു വേണ്ട ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ആളപായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സംസ്ഥാനത്ത് പേപ്പാറ, നെയ്യാര്‍ ഡാമുകള്‍ സംഭരണ ശേഷി കവിഞ്ഞതിനാല്‍ ഷട്ടര്‍ തുറന്നിരിക്കുന്നു. ഇടുക്കി ഡാം സംഭരണശേഷിയുടെ പകുതിയിലേറെ നിറഞ്ഞു. ആലപ്പുഴയില്‍ കുട്ടനാട്ടില്‍ റോഡും കൃഷിയിടങ്ങളും വെള്ളത്തിനടിയിലാണ്. കോട്ടയം മുണ്ടക്കയത്ത് മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.

അതേസമയം, മധ്യകേരളത്തില്‍ മഴയ്ക്ക് ശമനമായിട്ടുണ്ട്. പെരിയാര്‍ നദി കരകവിഞ്ഞതിനെ തുടര്‍ന്ന് ആലുവ ശിവക്ഷേത്രത്തില്‍ വെള്ളം കയറി. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം സംസ്ഥാനത്തെ ഏഴ് അണക്കെട്ടുകള്‍ തുറന്നിരുന്നു.

Top