കല്‍പ്പറ്റ: കനത്ത മഴയെ തുടര്‍ന്ന് വയനാട് പടിഞ്ഞാറത്തറ നായ്മൂലയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ചു.
മുട്ടില്‍ സ്വദേശി കുഞ്ഞു മുഹമ്മദ് ആണ് മരിച്ചത്.
മണ്ണിനടിയില്‍ കുടുങ്ങിയ ഇയാളെ രക്ഷപ്പെടുത്തിയെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു.
കുഞ്ഞു മുഹമ്മദ് ഉള്‍പ്പടെ മൂന്ന് പേരാണ് മണ്ണിനടിയില്പ്പെട്ടിരുന്നത്. രണ്ടു പേര് ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്.
സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ട്, എന്നാല്‍ ഇടവിട്ടുള്ള മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്.
അതേസമയം, കനത്ത മഴയെ തുടര്‍ന്ന് വയനാട്ടിലെ പ്രഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.