ഇടുക്കി: മണ്ണിടിച്ചില്‍ ഉണ്ടായ രാജമല പെട്ടിമുടി സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി എത്തി. ഹെലികോപ്റ്ററില്‍ ആനച്ചാലിലെ സ്വകാര്യ റിസോര്‍ട്ടിന്റെ ഹെലിപ്പാഡിലാണ് മുഖ്യമന്ത്രി വന്നിറങ്ങിയത്. ഗവര്‍ണര്‍, റവന്യൂമന്ത്രി, ഡിജിപി, ചീഫ് സെക്രട്ടറി എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.
മന്ത്രി എം.എം മണി, ജില്ലയിലെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ നേരിട്ടെത്തിയാണ് മുഖ്യമന്ത്രിയെയും സംഘത്തെയും സ്വീകരിച്ചത്. ആനച്ചാലില്‍ വന്നിറങ്ങിയ മുഖ്യമന്ത്രി നേരെ പെട്ടിമുടിയില്‍ സന്ദര്‍ശനം നടത്തും.