മണ്ണിടിച്ചില്‍ വെള്ളപ്പൊക്കം,ദുരിത ജീവിതം തീരാതെ ബംഗ്ലാദേശ്

ബംഗ്ലാദേശ്: തെക്കന്‍ ഏഷ്യയിലുണ്ടായ ശക്തമായ മഴമൂലം മണ്ണിടിച്ചിലിലും, വെള്ളപ്പൊക്കത്തിലും നിരവധി ആളുകള്‍ കൊല്ലപ്പെട്ടെന്ന് അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തു. വടക്കുകിഴക്കന്‍ ഇന്ത്യയിലും ബംഗ്ലാദേശിലുമാണ് മഴയും വെള്ളപ്പൊക്കവുമുണ്ടായത്. കഴിഞ്ഞ ആഴ്ചയില്‍ ആസ്സാമിലാണ് മഴയും വെള്ളപ്പൊക്കവും രൂക്ഷമായത്.

10 സംസ്ഥാനങ്ങളിലെ 32 ജില്ലകളിലാണ് മഴയും വെള്ളപ്പൊക്കവും ഉണ്ടായതെന്ന് ആസാമിലെ ജലവിഭവ മന്ത്രി കേശബ് മഹന്താ പറഞ്ഞു. അടുത്ത 48 മണിക്കൂറിനുള്ളിലുള്ളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും, സൈന്യത്തെയും ഹെലികോപ്ടറ്റുകളെയും സജ്ജമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഇന്ത്യന്‍ സംസ്ഥാനങ്ങളായ ആസ്സാം, ത്രിപുര,മണിപ്പൂര്‍ എന്നീ സ്ഥലങ്ങളില്‍ 20 പേര്‍ മരണമടയുകയും,8000 പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ബംഗ്ലാദേശില്‍ 11 തൊഴിലാളികള്‍ കൊല്ലപ്പെടുകയും 250,000 പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ബംഗ്ലാദേശിലുണ്ടായ മണ്ണിടിച്ചിലില്‍ 12 പേരാണ് മരിച്ചത്. മ്യാന്മറില്‍ നിന്നുള്ള റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ ബംഗ്ലാദേശിന്റെ അതിര്‍ത്തി ക്യാമ്പുകളിലാണ് താമസിക്കുന്നത്. 700,000 റോഹിങ്ക്യന്‍ വംശജര്‍ താമസിക്കുന്ന ക്യാമ്പുകള്‍ മഴക്കാലത്ത് കൂടുതല്‍ ദുരിതത്തിലാകുമെന്ന് അധികൃതര്‍ പറഞ്ഞു.

Top