ദുബായ്: അമേരിക്കയിലേക്ക് പോകുന്ന യാത്രക്കാര്‍ക്കിനി വിമാനത്തില്‍ ലാപ്‌ടോപും കൊണ്ടുപോകാം.
ലാപ്‌ടോപ്പ് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ഉണ്ടായിരുന്ന വിലക്ക് നീക്കിയതായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.
ഇത്തിഹാദ് എയര്‍വെയ്‌സിന്റെ ലാപ്‌ടോപ് വിലക്ക് ഞായറാഴ്ച അമേരിക്ക നീക്കിയിരുന്നു.
അമേരിക്കന്‍ ആഭ്യന്തരസുരക്ഷാ വകുപ്പ് അനുമതിയോടെ ആയിരുന്നു വിലക്ക് നീക്കിയത്. ഇതിനു പിന്നാലെയാണ് എമിറേറ്റ്‌സിലെ യാത്രക്കാര്‍ും ലാപ്‌ടോപ് കൊണ്ടുപോകാന്‍ അനുമതി നല്‍കിയത്.
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ എയര്‍ലൈന്‍സായ എമിറ്റേറ്‌സ് അമേരിക്കയിലെ 12 നഗരങ്ങളിലേക്കാണ് സര്‍വീസ് നടത്തന്നത്.
പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ സ്വീകരിച്ച ശേഷമാണ് വിലക്ക് നീക്കിയതെന്നും എമിറേറ്റ്‌സ് വക്താവ് അറിയിച്ചു.
വിലക്കുമായി ബന്ധപ്പെട്ട് യു എസ് അധികാരികളുമായി കമ്പനി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.