ഗോഹട്ടി: അസമില്‍ വിവിധയിടങ്ങളിലുണ്ടായ മണ്ണിടിച്ചിലില്‍ 20 പേര്‍ മരിച്ചു. നിരവധിയാളുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തെക്കേ അസമിലെ ബരാക് വാലി മേഖലയിലെ മൂന്നു ജില്ലകളില്‍ നിന്നുള്ളവരാണ് മരിച്ചത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
കചാര്‍, ഹൈല്‍കണ്ടി ജില്ലകളില്‍ ഏഴ് പേര്‍ വീതവും കരിംഗഞ്ച് ജില്ലയില്‍ ആറ് പേരുമാണ് മരിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് കനത്ത മഴയായിരുന്നു. ഇതേ തുടര്‍ന്നാണ് അപകടം സംഭവിച്ചത്.
വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്ന സംസ്ഥാനമാണ് അസം. ഗോല്‍പാറ ജില്ലയിലാണ് വെള്ളപ്പൊക്കം രൂക്ഷം. ഇവിടെ 348ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്.