കൊച്ചി: മല്‍സ്യത്തൊഴിലാളികളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സീ കുക്കുംബര്‍ പ്രൊട്ടക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് നടത്തിയ പരിശോധനയില്‍ ലക്ഷദ്വീപില്‍ വന്‍ കടല്‍വെള്ളരി വേട്ട തടഞ്ഞു.കഴിഞ്ഞ 12ന് 852 കിലോ (1716 എണ്ണം) കടല്‍വെള്ളരി പിടികൂടിയത്. ഏകദേശം നാലു കോടി 26 ലക്ഷം രൂപയിലധികം വില വരും ഇതിനെന്നാണ് കണക്കാക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ കടല്‍വെള്ളരിവേട്ടയാണ് ഇതെന്നാണ് അധികൃതര്‍ പറയുന്നത്. ജനവാസമില്ലാത്ത സുഹലി ദ്വീപില്‍ നിന്നാണ് ശ്രീലങ്കയിലേയ്ക്ക് കയറ്റി അയയ്ക്കുന്നതിനായി തയാറാക്കി സൂക്ഷിച്ചിരുന്ന കടല്‍വെള്ളരി കണ്ടെടുത്തത്.
കുടലും മറ്റ് ആന്തരിക അവശിഷ്ടങ്ങളും നീക്കി പ്രിസര്‍വേറ്റീവുകള്‍ ഉപയോഗിച്ച് ശേഷം വലിയ കണ്ടെയ്‌നറുകളില്‍ നിറച്ച നിലയിലായിരുന്നു ഇവ. രാജ്യാന്തര വിപണിയില്‍ പച്ച കടല്‍വെള്ളരി കിലോയ്ക്ക് 50,000 രൂപയാണ് വില. വെള്ളരിയുടെ ആകൃതിയിലുള്ള ഒരിനം കടല്‍ ജീവിയാണ് കടല്‍വെള്ളരി എന്നറിയപ്പെടുന്നത്. ചൈന ഉള്‍പ്പടെയുള്ള തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഭക്ഷണമായും സൂപ്പുണ്ടാക്കുന്നതിനും മരുന്നിനുമാണ് ഇവ ഉപയോഗിക്കുന്നത്.ണ്ടെത്തിയിട്ടുണ്ട്. കവരത്തി, അഗത്തി ദ്വീപുകളിലുള്ളവരാണ് ഇതിനു പിന്നിലെന്നാണ് തിരിച്ചറിഞ്ഞിരിക്കുന്നത്.