Lashkar e Taiba claims responsibility for Uri terror attack

ന്യൂഡല്‍ഹി: ഉറി ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം പാക് ഭീകര സംഘടന ലഷ്കറെ ത്വയ്ബ ഏറ്റെടുത്തു.

ഉറി ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങള്‍ കിട്ടിയില്ലെങ്കിലും ലഷ്‌കറിന്റെ മാതൃസംഘടനയായ ജമാത് ഉദ് ദവയുടെ നേതൃത്വത്തില്‍ പാക് പഞ്ചാബ് പ്രവിശ്യയിലെ ഗുജ്‌റന്‍വാലയിലും പാകിസ്ഥാനിലും കൊല്ലപ്പെട്ടവര്‍ക്ക് വേണ്ടി മരണാനന്തര ചടങ്ങുകള്‍ നടത്തുമെന്ന് സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന പോസ്റ്ററുകളില്‍ ലഷ്‌കര്‍ വ്യക്തമാക്കുന്നു.

ഗുര്‍ജന്‍വാലയിലെ ബഡാ നലാ നവാബ് ചൗക്കിന് സമീപത്തുള്ള സദബാഹര്‍ നഴ്‌സറിയിലാണ് മരണാനന്തര ചടങ്ങുകള്‍ നടക്കുക.

മരണാനന്തര ചടങ്ങുകളുടെ ഭാഗമായി ജമാത് ഉദ് ദവ തലവനും മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സെയ്ദിന്റെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകളും നടത്തുമെന്നും പോസ്റ്ററില്‍ പറയുന്നു.

അബു സറഖ എന്ന കോഡ് നാമത്തില്‍ അറിയപ്പെടുന്ന ലഷ്‌കര്‍ തീവ്രവാദി മുഹമ്മദ് അനസ്, ഉറിയില്‍ ആക്രമണം നടത്തുന്നതിനിടെ രക്തസാക്ഷിയായതായും ഉറുദു ഭാഷയില്‍ എഴുതിയിരിക്കുന്ന പോസ്റ്ററുകളില്‍ പറയുന്നു. 177 ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയതായും പോസ്റ്ററില്‍ ലഷ്‌കര്‍ അവകാശപ്പെടുന്നുണ്ട്.

Top