ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ലക്ഷ്യംവച്ച് പാരീസ് മോഡല്‍ ആക്രമണത്തിന് ലഷ്‌കര്‍ ഇ തോയ്ബ പദ്ധതിയിട്ടിരുന്നതായി രഹസ്യാന്വേഷണ ഏജന്‍സി.
പാരീസില്‍ ഐഎസ് നടത്തിയതിനു സമാനമോ മുംബൈ ആക്രമണത്തിന്റെ രീതിയിലോ ഡല്‍ഹിയില്‍ മോഡി പങ്കെടുക്കുന്ന ചടങ്ങിനിടെ ആക്രമണം നടത്താനായിരുന്നു ഭീകരര്‍ ആസൂത്രണം ചെയ്തത്. സുരക്ഷഭേദിച്ച് നരേന്ദ്ര മോഡിയുടെ സമീപത്തെത്തി ചാവേര്‍ സ്‌ഫോടനം നടത്താനാണ് പദ്ധതിയിട്ടത്.
മോഡിയുടെ സുരക്ഷാവലയം ഭേദിക്കാനായില്ലെങ്കില്‍ സെക്യൂരിറ്റികളുടെ അടുത്തുവച്ചുതന്നെ സ്വയം പൊട്ടിത്തെറിക്കാനും ഭീകരര്‍ ലക്ഷ്യമിട്ടു. രാഷ്ട്രീയവും മതപരവുമായ സങ്കീര്‍ണതകള്‍ ഉടലെടുക്കാന്‍ സാധ്യതയുള്ള ഡല്‍ഹിയിലോ ജമ്മുകാഷ്മീരിലോവച്ച് ആക്രമണം നടത്താനും ലഷ്‌കര്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നു.
ഡല്‍ഹി പോലീസിലെ സ്‌പെഷല്‍ സെല്ലിന് ഇന്റലിജന്‍സ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദുജാന, ഉകാഷ എന്നീ രണ്ട് ലഷ്‌കര്‍ ഭീകരര്‍ ആക്രമണത്തിനു പുറപ്പട്ടതായി വിവരം ലഭിച്ചത്. ഇവര്‍ പാക് അധിനിവേശ കാശ്മീരിലൂടെ ജമ്മുകാശ്മീരിലേക്കു കടന്നുവെന്നാണു വിവരം. ഇന്റലിജന്‍്‌സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.