‘തന്റെ ഫുട്‌ബോള്‍ കരിയറിലെ അവസാന ക്ലബ് ഇന്റര്‍ മയാമി’:ലൂയിസ് സുവാരസ്

ഫ്‌ലോറിഡ: തന്റെ ഫുട്‌ബോള്‍ കരിയറിലെ അവസാന ക്ലബ് ഇന്റര്‍ മയാമിയെന്ന് ലൂയിസ് സുവാരസ്. മേജര്‍ ലീഗ് സോക്കറിന് മുമ്പായുള്ള സൗഹൃദ മത്സരത്തിന് പിന്നാലെയാണ് സുവാരസിന്റെ വാക്കുകള്‍. ഡിസംബര്‍ ആദ്യമാണ് ബ്രസീലിയന്‍ ക്ലബായ ഗ്രെമിയോയില്‍ സുവാരസിന്റെ കരാര്‍ അവസാനിച്ചത്. കാല്‍മുട്ടിന് ശസ്ത്രക്രിയ ആവശ്യമുള്ളതിനാല്‍ താരം കരിയര്‍ അവസാനിപ്പിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. പക്ഷേ ബാഴ്‌സലോണയിലെ തന്റെ സഹാതാരങ്ങള്‍ക്കൊപ്പം സുവാരസ് വീണ്ടും ഒന്നിച്ചു.

എം എല്‍ എസിന് മുമ്പ് ഏഴ് സൗഹൃദ മത്സരങ്ങളാണ് ഇന്‍ര്‍ മയാമി കളിച്ചത്. ഒരെണ്ണം വിജയിച്ചപ്പോള്‍ രണ്ട് സമനിലയും നാല് തോല്‍വിയും മയാമി നേരിട്ടു. ഈ മാസം 22ന് ആരംഭിക്കുന്ന മേജര്‍ ലീഗ് സോക്കറിലെ ആദ്യ മത്സരത്തില്‍ ഇന്റര്‍ മയാമി റയല്‍ സാള്‍ട്ട് ലേക്കിനെ നേരിടും.

തന്റെ തീരുമാനം തന്റെ കുടുംബത്തിന് അറിയാം. എന്നാല്‍ താന്‍ എത്രകാലം മയാമിക്കൊപ്പം ഉണ്ടാകുമെന്ന് അറിയില്ല. തന്റെ കുടുംബത്തോടൊപ്പം ഇനിയുള്ള കാലം ചെലവഴിക്കാനാണ് തീരുമാനമെന്നും സുവാരസ് പറഞ്ഞു.

Top