റിയാദ്: സൗദി അറേബ്യയില്‍ ബാങ്കുകളില്‍ നിന്നും കഴിഞ്ഞ വര്‍ഷം പിരിച്ചു വിട്ടത് 400 വിദേശികളെയെന്ന് റിപ്പോര്‍ട്ട്.
4500 വിദേശികള്‍ വിവിധ ബാങ്കുകളില്‍ ജോലി ചെയ്യുന്നുണ്ടെന്നും സൗദി അറേബ്യന്‍ മോണിട്ടറി ഏജന്‍സിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.
2015 ല്‍ സൗദിയിലെ ബാങ്കുകളില്‍ 4,875 വിദേശികള്‍ ജോലി ചെയ്തിരുന്നു എന്നാല്‍ കഴിഞ്ഞ വര്‍ഷം വിദേശികളുടെ എണ്ണം 4483 ആയി കുറയുകയായിരുന്നു.
രാജ്യത്ത് 44,852 സ്വദേശികളാണ് ബാങ്കിംഗ് മേഖലയില്‍ ജോലി ചെയ്യുന്നത്. ഓരോ വര്‍ഷവും ശരാശരി 200 സ്വദേശികള്‍ക്ക് ബാങ്കുകളില്‍ നേരിട്ട് നിയമനം ലഭിക്കുന്നുണ്ട്.
ഇന്‍ഷുറന്‍സ് കമ്പനികളില്‍ ഉയര്‍ന്ന തസ്തികകള്‍ ഒഴികെയുള്ള ജോലികളില്‍ സ്വദേശി ജീവനക്കാരുടെ അനുപാതം 64 ശതമാനമായി ഉയര്‍ന്നുവെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.