Late musician Johnson’s daughter found dead

ചെന്നൈ: അന്തരിച്ച സംഗീത സംവിധായകന്‍ ജോണ്‍സന്റെ മകളും പിന്നണി ഗായികയുമായ ഷാന്‍ ജോണ്‍സണ്‍ (29) മരിച്ച നിലയില്‍. ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്താണ് മരണ കാരണം എന്ന് വ്യക്തമല്ല.

ചെന്നൈയിലാണ് ഷാന്‍ ജോലി ചെയ്യുന്നത്. തലേദിവസം ഒരു പാട്ട് റെക്കോര്‍ഡ് ചെയ്തു വന്ന് ഉറങ്ങാന്‍ കിടന്നതാണ്. ബാക്കി റെക്കോര്‍ഡിംങ് ഇന്നു പൂര്‍ത്തിയാക്കേണ്ടതായിരുന്നു. മൃതദേഹം തൃശൂരിലെത്തിക്കാന്‍ ബന്ധുക്കള്‍ ശ്രമിക്കുന്നു.

2011 ഓഗസ്റ്റിലായിരുന്നു ജോണ്‍സണ്‍ മാഷിന്റെ മരണം. തൊട്ടടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ബൈക്ക് അപകടത്തില്‍ അച്ചുവെന്നു വിളിക്കുന്ന മകന്‍ റെന്‍ ജോണ്‍സണും മരിച്ചിരുന്നു.

തമിഴ് സിനിമയായിരുന്നു ഷാനിന്റെ തട്ടകം. പ്രെയ്‌സ് ദ ലോര്‍ഡ്, എങ്കേയും എപ്പോതും, പറവൈ, തിര എന്നീ സിനിമകളില്‍ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു. ഹിസ് നെയിം ഈസ് ജോണ്‍ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയതും ഷാനാണ്.

Top