കൊല്ലം: ഭർത്താവ് തടിക്കഷണം കൊണ്ടു തലയ്ക്ക് അടിച്ച വീട്ടമ്മ മരിച്ചു. പുത്തൂർ മാവടി സുശീലഭവനിൽ സുശീല (58)യാണ് മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് സോമദാസി (63)നെ പുത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
രാവിലെ കൃഷിയിടത്തിൽ നിന്നു കയറി വന്നപ്പോൾ പ്രഭാത ഭക്ഷണം തയാറായിരുന്നില്ല. ഇതിനെച്ചൊല്ലി ഭാര്യയുമായ കലഹം ഉണ്ടാകുകയും പെട്ടെന്നുണ്ടായ പ്രകോപനത്തിൽ കൈയിൽക്കിട്ടിയ തടിക്കഷണം കൊണ്ടു തലയ്ക്ക് അടിക്കുകയും ചെയ്തു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ് സുശീല ബോധരഹിതയായി വീണതോടെ സോമദാസ് തന്നെയാണ് സമീപത്തെ കടയിലെത്തി വിവരം പറഞ്ഞത്.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.