സിഡ്നി: മാസങ്ങളായി ടീമില്‍നിന്നും അവധിയെടുത്ത ഓസ്ട്രേലിയന്‍ ക്രിക്കറ്റര്‍ ഗ്ലെന്‍ മാക്സ് വെല്‍ ദേശീയ ടീമില്‍ തിരിച്ചെത്തി. താരം ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കാനിരിക്കുന്ന പരമ്പരയിലാണ് ഇടംനേടിയത്.
കഴിഞ്ഞ വര്‍ഷമായിരുന്നു താരം ടീമില്‍ നിന്നും അനിശ്ചിതകാല അവധി എടുത്തത്. ഇതിനുശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയെങ്കിലും ദേശീയടീമില്‍ എത്തുന്നത് ഇതാദ്യമായാണ്.
ഇന്ത്യയില്‍ പര്യടനം നടത്തിയ ടീമില്‍നിന്നും ആഷ്ടന്‍ ടര്‍ണറെ മാറ്റിയാണ് മാക്സ് വെല്ലിന് ഇടം നല്‍കിയത്. അതോടൊപ്പം തന്നെ മാത്യു വേഡ്, മിച്ചല്‍ സ്റ്റാര്‍സ് എന്നിവരും ടീമിലെത്തിയിട്ടുണ്ട്. പേസര്‍ സീന്‍ അബോട്ട്, റിച്ചാര്ഡ്സണ് എന്നിവരും സ്ക്വാഡിലുണ്ട്.