തിരുവനന്തപുരം: കലാലയങ്ങളില്‍ രാഷ്ട്രീയ അതിപ്രസരമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നും ഇതില്‍ ആശങ്കയുണ്ടെന്നും ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. എം സൂസപാക്യം.
ഈ രാഷ്ട്രീയ അതിപ്രസരം വിദ്യാഭ്യാസത്തെ മോശമായി തന്നെ ബാധിച്ചു.ഏത് മാര്‍ഗ്ഗവും സ്വീകരിച്ച് അധികാരം കൈയ്യടക്കാനാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ തയ്യാറാവുന്നുവെന്നതെന്നും ഡോ. എം സൂസപാക്യം പറഞ്ഞു.
കേരള പൊലീസിന്റെ മൂന്നാം മുറയ്‌ക്കെതിരെയും രൂക്ഷവിമര്‍ശനമാണ് പ്രമേയത്തിലുള്ളത്. പൊലീസിന്റെ മൂന്നാം മുറ അപലപനീയമാണെന്നും അംഗീകരിക്കാനാവത്താതാണെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു. തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം.എന്നാല്‍ കുറ്റക്കാരെ കണ്ടെത്താനും ചോദ്യം ചെയ്യാനും ശാസ്ത്രീയ മാര്‍ഗ്ഗങ്ങളാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു