വനിതകളുടെ മനസ് വ്രണപ്പെടുത്ത ലിസ്റ്റ്, അംഗീകരിക്കരുത്; സോണിയക്ക് പരാതി നല്‍കി ലതിക

കോട്ടയം: കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം വനിതകളെ തഴയുന്നതായി ലതികാ സുഭാഷ്. കെപിസിസി ഭാരവാഹി പട്ടികയില്‍ വനിതകള്‍ക്ക് പ്രതിനിധ്യം നല്‍കാത്തതിലാണ് ലതികയുടെ അമര്‍ഷം. അതേസമയം വനിതകളുടെ മനസ് വ്രണപ്പെടുത്ത ലിസ്റ്റാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത് എന്നും അവര്‍ പറഞ്ഞു.

ജനറല്‍ സെക്രട്ടറിമാരില്‍ ഒരു വനിതയ്ക്ക് മാത്രമാണ് ഇടം നേടാനായത്. ഇത് പ്രതിഷേധാര്‍ഹമാണെന്ന് ലതികാ സുഭാഷ് വ്യക്തമാക്കി. സംഭവത്തില്‍ അതൃപ്തി അറിയിക്കുന്ന കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് നല്‍കുകിയിട്ടുണ്ട് എന്നും ലതിക പറഞ്ഞു.

ഇനി പ്രഖ്യാപിക്കാനിരിക്കുന്ന സ്ഥാനങ്ങളിലേക്ക് വനിതകള്‍ക്ക് മതിയായ പ്രാതിനിധ്യം വേണം. ഭാരവാഹി പട്ടികയില്‍ വനിതകളെ ഉള്‍പ്പെടുത്താന്‍ നേതൃത്വം തയ്യാറാകണമെന്നും മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് ആവശ്യപ്പെട്ടു.

പ്രവര്‍ത്തന മികവിന് പ്രധാന്യം നല്‍കാതെയുള്ള ജംബോ പട്ടികയ്ക്കെതിരേ ഹൈക്കമാന്‍ഡിന് നേരത്തെയും നിരവധി പരാതികള്‍ ലഭിച്ചിരുന്നു.

Top