ലാറ്റിനമേരിക്കയിലെ ഏറ്റവും നീളമേറിയ സാന്‍ഡ് വിച്ചുമായി മെക്‌സിക്കോസിറ്റിയിലെ ആയിരങ്ങള്‍

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോ നഗരത്തില്‍ ടോര്‍ട്ട സാന്‍ഡ് വിച്ച് ഉണ്ടാക്കാന്‍ ആയിരങ്ങള്‍ ഒത്തൊരുമിച്ചു . 229 അടി നീളമുള്ള ടോര്‍ട്ട സാന്‍ഡ് വിച്ചാണ് മെക്‌സിക്കോ നഗരത്തില്‍ ഉണ്ടാക്കിയത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലുണ്ടാക്കിയ ഏറ്റവും വലിയ സാന്‍ഡ് വിച്ച് ഉണ്ടാക്കിയെന്നുള്ള റെക്കോഡ് ഇനി മെക്‌സിക്കോക്കാര്‍ക്ക് സ്വന്തമായി.

പരമ്പരാഗ സാന്‍ഡ് വിച്ചില്‍ വിച്ചില്‍ വ്യത്യസ്തമായിട്ടുള്ളതാണ് ടോര്‍ട്ട സാന്‍ഡ് വിച്ച്. വളരെ വലുപ്പമുള്ളതും, വ്യത്യസ്ത തരം ഉത്പ്പന്നങ്ങള്‍ കൊണ്ട് നിര്‍മ്മിച്ചതാണ് ടോര്‍ട്ട സാന്‍ഡ്‌വിച്ച്. നൂറുകണക്കിന് ബ്രഡുകള്‍, കടുക് ,തക്കാളി, 60 തരം മസാലകളും, സ്‌പൈസി സോസുകളും കൊണ്ടാണ് ടോര്‍ട്ട സാന്‍ഡ് വിച്ച് ഉണ്ടാക്കിയിരിക്കുന്നത്.

ഫാസ്റ്റ്ഫുഡുകളുടെ ആധിക്യം ടോര്‍ടോ സാന്‍വിച്ചിന്റെ പ്രിയം അല്‍പം കുറച്ചിരുന്നു. ഇത് മറികടക്കാനാണ് നിരവധി പ്രാദേശിക സംഘടനകള്‍ ചേര്‍ന്ന് ഏറ്റവും നീളം കൂടിയ സാന്‍വിച്ച് മെക്‌സിക്കോ സിറ്റിയില്‍ ഉണ്ടാക്കിയത്. ഒന്നോ രണ്ടോ ബ്രഡ്ഡ് പീസുകള്‍ക്കിടയില്‍ ചെറുതായി അരിഞ്ഞ പച്ചക്കറികള്‍ ,മാംസം,ചീസ്,സോസ് എന്നിവ നിറച്ച് ഉണ്ടാക്കുന്ന ഒരു ചെറു ഭക്ഷ്യ വിഭവമാണ് സാന്‍ഡ്‌വിച്ച്.

Top