തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റ് ദുരിതം വിതച്ച തീരങ്ങളില്‍ പത്താം ദിവസവും രോഷവും പ്രതിഷേധവും രൂക്ഷമായിരിക്കെ നിലപാട് വ്യക്തമാക്കി കേരള ലത്തീന്‍ കത്തോലിക്കാ കൗണ്‍സില്‍.
സമരം കേരളമാകെ വ്യാപിപ്പിക്കുമെന്ന് ലത്തീന്‍ കത്തോലിക്കാ കൗണ്‍സില്‍ അറിയിച്ചു.
എംപിമാര്‍ നിഷ്‌ക്രിയരാണെന്നും ലത്തീന്‍ കത്തോലിക്കാ സഭ രാഷ്ട്രീയകാര്യ സമിതി കുറ്റപ്പെടുത്തി.
കേന്ദ്രധനസഹായം ഉടന്‍തന്നെ പ്രഖ്യാപിക്കണമെന്നും കേരള ലത്തീന്‍ കത്തോലിക്കാ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
ഇതിനിടെ തിരുവനന്തപുരം പൊഴിയൂര്‍ തീരത്തെ മല്‍സ്യത്തൊഴിലാളികള്‍ നെയ്യാറ്റിന്‍കരയില്‍ റോഡ് ഉപരോധിക്കുകയാണ്.
സ്ത്രീകളടക്കം നൂറുകണക്കിന് പേര്‍ തെരുവിലിറങ്ങിയതോെട തിരുവനന്തപുരം-കന്യാകുമാരി ദേശീയപാതയില്‍ ഗതാഗതം ഭാഗികമായി സ്തംഭിച്ചു.