ലിഗയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു; അസ്വാഭാവികത ആവര്‍ത്തിച്ച് സഹോദരി

തിരുവനന്തപുരം: വിദേശവനിത ലിഗയുടെ മരണം അസ്വാഭാവികമാണെന്ന് ആവര്‍ത്തിച്ച് സഹോദരി ഇലീസ്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ലിഗക്ക് തനിയെ എത്താനാകില്ല. ആരെങ്കിലും ലിഗയെ അവിടെ എത്തിച്ചതാകാമെന്നും ഇലീസ് പറയുന്നു.

നേരത്തെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ലിഗയുടെ ശരീരത്തിലോ ആന്തരികാവയവങ്ങളിലോ യാതൊരു പരിക്കുകളോ പോറലുകളോ ഉണ്ടായിട്ടില്ലെന്നും എല്ലുകളും മറ്റും യഥാസ്ഥാനത്താണെന്നും പൊലീസ് പറഞ്ഞു. വിഷം ഉള്ളില്‍ ചെന്നതാകാം മരണകാരണമെന്നാണ് പൊലീസ് സംശയിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ലാത്‌വിയ സ്വദേശി ലിഗ(33)യെ ആയുര്‍വേദ ചികിത്സക്കിടെ പോത്തന്‍കോട് നിന്ന് കഴിഞ്ഞ മാര്‍ച്ച് 14നാണ് കാണാതായത്. തിരുവല്ലം പനത്തുറ ചേന്തിലക്കരി ഭാഗത്തെ കണ്ടല്‍ക്കാട്ടിനുള്ളിലാണു ജീര്‍ണിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്നു നടന്ന ഫോറിന്‍സിക് പരിശോധനയില്‍ അതു ലിഗയുടേതാണെന്നു വ്യക്തമാവുകയായിരുന്നു.

Top