ലാവയുടെ എല്ലാ ഫോണുകള്‍ക്കും രണ്ടുവര്‍ഷം വാറന്റി നല്‍കുമെന്ന് കമ്പനി

പുതിയ പ്രഖ്യാപനവുമായി ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ലാവ.

ഇനി മുതല്‍ പുറത്തിറക്കുന്ന എല്ലാ ഫോണുകള്‍ക്കും രണ്ടുവര്‍ഷത്തെ വാറന്റിയാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

എന്നാല്‍ ഉപ ബ്രാന്‍ഡായ സോളോയ്ക്ക് ഇത് ബാധകമാണോ എന്ന കാര്യത്തെ കുറിച്ച് കമ്പനി ഒന്നും വ്യക്തമാക്കിയിട്ടില്ല.

ആദ്യമായാണ് എല്ലാ ഫോണുകള്‍ക്കും ഒരു കമ്പനി 2 വര്‍ഷം വാറന്റി നല്‍കുന്നത്.

Top