കൊച്ചി: ലാവലിന്‍ കേസിലെ എല്ലാ ഹര്‍ജികളും ഹൈക്കോടതി ജൂണ്‍ 9 ന് ഒന്നിച്ച് പരിഗണിക്കും. ഹര്‍ജികള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
കേസില്‍ മറ്റുഹര്‍ജിക്കാര്‍ക്ക് കാര്യമില്ലെന്ന് സിബിഐ അഭിഭാഷകന്‍ വാദിച്ചു. പിണറായി അടക്കമുള്ളവരെ വെറുതെവിട്ട ഉത്തരവിനെതിരെ സി.ബി.ഐയാണ് ഹൈക്കോടതിയെ സമീപിച്ചത്.
കേസ് വേഗം പരിഗണിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയും കോടതിയുടെ പരിഗണനയിലാണ്. സിബിഐ ഉള്‍പ്പെടെ നല്‍കിയ പുന:പരിശോധനാ ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ടി.പി. നന്ദകുമാര്‍ ഹൈക്കോടതിയില്‍ ഉപഹര്‍ജിയും നല്‍കിയിട്ടുണ്ട്