കൊച്ചി: നല്ല ഉദ്ദേശ്യത്തോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ലാവ്‌ലിന് വേണ്ടി ശ്രമിച്ചതെന്ന് അഭിഭാഷകന്‍ ഹരീഷ് സാല്‍വേ.
ലാവ്‌ലിന്‍ കേസിലെ കുറ്റപത്രം അസംബന്ധമാണ്. കരാര്‍ സദുദ്ദേശ്യത്തോടെ ഉണ്ടാക്കിയതാണ്. അന്തിമകരാര്‍ ഏറെ കൂടിയാലോചനകള്‍ക്കുശേഷമാണ് ഉണ്ടാക്കിയത്. മന്ത്രിസഭയ്ക്ക് അറിയില്ലെന്ന വാദം അടിസ്ഥാനരഹിതമാണെന്നും ഹരീഷ് സാല്‍വേ വാദിച്ചു.
ഖജനാവിന് നഷ്ടമുണ്ടായെന്ന് സിബിഐ വാദം നിലനില്‍ക്കില്ല. വൈദ്യുതപദ്ധതികള്‍ നവീകരിച്ചതിന്റെ ഗുണം ലഭിച്ചിട്ടുണ്ടെന്നും ഹരീഷ് സാല്‍വേ വ്യക്തമാക്കി.
വൈദ്യുതി പ്രതിസന്ധിയുടെ കാലത്താണ് കരാറിനുവേണ്ടി ശ്രമിച്ചത്. നല്ല കാര്യങ്ങള്‍ ചെയ്താലും പഴി കേക്കുന്ന സാഹചര്യമാണെന്നും ഹരീഷ് സാല്‍വേ ഹൈക്കോടതിയില്‍ പറഞ്ഞു.
കെഎസ്ഇബിയുടെ വാണിജ്യ പുരോഗതിക്കുവേണ്ടിയായിരുന്നു ലാവ്‌ലിന്‍ കരാര്‍. ലാവ്‌ലിന്‍ അഴിമതി ഉണ്ടാക്കിയെടുത്ത കഥയാണെന്നും ഹരീഷ് സാല്‍വേ പറഞ്ഞു.
മലബാര്‍ കാന്‍സര്‍ സെന്ററിന് സഹായം നല്‍കിയതിലും ഗൂഡാലോചനയൊന്നുമില്ലെന്നും അദ്ദേഹം ഹൈക്കോടതിയില്‍ പറഞ്ഞു.