lavalin case highcourt

കൊച്ചി: ലാവലിന്‍ കേസ് പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു. ലാവലിന്‍ കേസിലെ സിബിഐയുടെ റിവിഷന്‍ ഹര്‍ജി പരിഗണിക്കുന്നതാണ്‌ ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിയത്.

പ്രതിപട്ടികയില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ ഒഴിവാക്കിയ കീഴ്‌ക്കോടതി നടപടിക്കെതിരെയാണ് സിബിഐ ഹൈക്കോടതിയെ സമീപിച്ചത്.

കേസ് തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സ്വകാര്യ ഹര്‍ജി ഫയല്‍ ചെയ്തു. സിബിഐക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജ് ഹാജരാകും.

Top