തിരുവനന്തപുരം: എസ്.എന്‍.സി ലാവലിന്‍ കേസില്‍ ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐ സുപ്രീംകോടതിയെ സമീപിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.
ചില പ്രതികള്‍ വിചാരണ നേരിടണം എന്ന് ഹൈക്കോടതി പറഞ്ഞതിലൂടെ അഴിമതി നടന്നു എന്ന് വ്യക്തമായിരിക്കുകയാണെന്ന് കുമ്മനം പറഞ്ഞു.
അങ്ങനെ അഴിമതി നടന്നെങ്കില്‍ അതിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്വം അന്നത്തെ മന്ത്രിസഭയ്ക്കും മന്ത്രിക്കുമുണ്ടെന്നും, ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാത്രമല്ല, മന്ത്രിമാരാണ് തീരുമാനമെടുക്കുന്നതെന്നും, അല്ലാതെ കെഎസ്ഇബി ഉദ്യോഗസ്ഥരെ മാത്രം പഴിചാരുന്നത് ശരിയല്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കി.
കോടതിയുടെ കണ്ടെത്തലുകള്‍ വിസ്മരിക്കാനാകില്ല, കൂടാതെ, സിഎജിയുടെ കണ്ടെത്തലുകളുമുണ്ട്. അതിനാല്‍ നീതിതേടി മേല്‍ക്കോടതിയിലേക്ക് സിബിഐ പോകണമെന്നും കുമ്മനം ആവശ്യപ്പെട്ടു