ലാവലിൻ, സ്വർണക്കടത്ത് കേസുകൾ ഇന്ന് സുപ്രീംകോടതിയിൽ; പിണറായിക്ക് നിർണായകം

ഡൽഹി: എസ്എൻ സി ലാവലിൻ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും. ചീഫ് ജസ്റ്റിസ് യു യു ലളിത്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. സ്വർണ്ണക്കടത്ത് കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയും ഇന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.

മുപ്പതിലേറെ തവണ മാറ്റിവെച്ചശേഷമാണ് ലാവലിൻ ഹർജികൾ കോടതി പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്ന എട്ടാമത്തെ കേസായിട്ടാണ് ലാവലിൻ ഹർജികൾ ലിസ്റ്റ് ചെയ്തിട്ടുള്ളത്. പിണറായി വിജയനെ കേസിൽ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ നൽകിയതുൾപ്പടെയുള്ള ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.

കേസിന്റെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട്, കെ കസ്തൂരി രംഗ അയ്യർ, ആർ ശിവദാസൻ, കെ ജി രാജശേഖരൻ നായർ എന്നിവർ നൽകിയ ഹർജികളും സുപ്രീം കോടതി അന്ന് പരിഗണിക്കും. സ്വർണ്ണക്കടത്ത് കേസിലെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇ ഡി നൽകിയ ഹർജി ഇന്ന് മുപ്പതാമത്തെ ഹർജിയായാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.

 

Top