തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ലാവ്‌ലിന്‍ കേസില്‍ പിണറായി സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്.
എസ്.എന്‍.സി ലാവ്‌ലിന്‍ അഴിമതി കേസില്‍ പിണറായി വിജയനെ വെറുതേ വിട്ടത് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ നല്‍കിയ റിവിഷന്‍ ഹര്‍ജി വേഗം തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിനു വേണ്ടി ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്‍ ആസിഫലി ഉപഹര്‍ജി സമര്‍പ്പിക്കും.
പിണറായിക്കെതിരായ കേസില്‍ തെളിവുകള്‍ വേണ്ട വിധം പരിശോധിക്കാതെയാണ് കീഴ്‌ക്കോടതി പിണറായിയെ വെറുതെ വിട്ടതെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും. 2013 നവംബറിലാണ് പിണറായി വിജയനെ തിരുവനന്തപുരം സി.ബി.ഐ കോടതി വെറുതേ വിട്ടത്.