ലാവലിന്‍ കേസ്, പിണറായിയെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

pinarayi

ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീംകോടതിയില്‍.

കേസുമായി ബന്ധപ്പെട്ട രണ്ട് ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സിബിഐ പിണറായിക്കെതിരെ രംഗത്തെത്തുന്നത്.

അതേസമയം, സുപ്രീംകോടതി സിബിഐ അപ്പീലിന്റെ കാര്യം ഇനിയും പരാമര്‍ശിച്ചിട്ടില്ല. കേസ് പരിഗണിക്കുമ്പോള്‍ തങ്ങളുടെ ഹര്‍ജി പരാമര്‍ശിക്കാനാണ് സിബിഐയുടെ തീരുമാനം.

കേസില്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ച മുന്‍ കെഎസ്ഇബി ഉദ്യേഗസ്ഥരായ ആര്‍ ശിവദാസന്‍, കസ്തൂരി രംഗ അയ്യര്‍ എന്നിവരുടെ ഹര്‍ജികളാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുക. ഇതിനിടെയാണ് പിണറായിക്കെതിരെ സിബിഐയുടെ നാടകീയ നീക്കം. പിണറായിയെ കൂടാതെ ഊര്‍ജവകുപ്പ് മുന്‍ സെക്രട്ടറി കെ മോഹനചന്ദ്രന്‍, മുന്‍ ജോയന്റ് സെക്രട്ടറി ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയതിനേയും സിബിഐ ചോദ്യം ചെയ്യും.

ലാവ്‌ലിന്‍ കരാറുമായി ബന്ധപ്പെട്ട് ഭരണതലത്തില്‍ നിന്നുള്ള ഉത്തരവില്ലാതെ ഉദ്യോഗസ്ഥര്‍ക്കു മാത്രം തീരുമാനമെടുക്കാന്‍ കഴിയില്ല. പ്രതികള്‍ക്ക് കൂട്ടുത്തരവാദിത്വമുണ്ടെന്നും മൂന്നുപേരെ മാത്രം വിചാരണ ചെയ്യാന്‍ സാധിക്കില്ലെന്നും സിബിഐ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Top