law acadamy closed

തിരുവനന്തപുരം: ലോ അക്കാദമി അനിശ്ചിത കാലത്തേക്ക് അടച്ചു.നാളെ ക്ലാസ് തുടങ്ങുമെന്ന് നേരത്തെ മനേജ്‌മെന്റ്‌ അറിയിച്ചിരുന്നു. എന്നാല്‍ വിദ്യാര്‍ഥി സംഘടനകളുടെ സംഘര്‍ഷം മുന്നില്‍ കണ്ടുകൊണ്ട് ലോ അക്കാദമി മനേജ്‌മെന്റ് തീരുമാനം മാറ്റുകയായിരുന്നു.

ലോ അക്കാദമി സമരത്തില്‍ കൂടുതല്‍ ഒറ്റപ്പെട്ട് സര്‍ക്കാരും സിപിഎമ്മും. സമരംചെയ്യുന്ന വിദ്യാര്‍ഥികളോട് വിദ്യാഭ്യാസമന്ത്രിയും എസ്എഫ്‌ഐയും ആത്മാര്‍ഥത കാട്ടിയില്ലെന്ന് മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുറ്റപ്പെടുത്തി. നാളെ ക്ലാസ് തുടങ്ങാന്‍ ശ്രമിച്ചാല്‍ ശക്തമായി നേരിടുമെന്ന് കെ.മുരളീധരന്‍ എംഎല്‍എയും മുന്നറിയിപ്പുനല്‍കിയിരുന്നു.

നാളെ മുതല്‍ ക്ലാസുകള്‍ ആരംഭിക്കാനുള്ള മാനേജ്‌മെന്റ് നീക്കം എന്തുവിലകൊടുത്തും ചെറുക്കുമെന്ന് വിദ്യാര്‍ഥി സംഘടനകള്‍ അറിയിച്ചിരുന്നു.

ഇന്നലെ വിദ്യാഭ്യാസ മന്ത്രി വിദ്യാര്‍ഥികളുമായി നടത്തിയ ചര്‍ച്ച പരാജയമായിരുന്നു.
അഞ്ചു വര്‍ഷത്തേക്ക് ലക്ഷ്മി നായരെ മാറ്റി നിര്‍ത്തണമെന്ന തീരുമാനം അംഗീകരിക്കണമെന്നും സമരത്തില്‍ നിന്നും പിന്മാറണമെന്നും വിദ്യാഭ്യാസ മന്ത്രി വിദ്യാര്‍ഥി സംഘടനകളോട് ആവശ്യപ്പെട്ടിരുന്നു.

ഈ ആവശ്യം അംഗീകരിക്കാനാകില്ലെന്നും സമരവുമായി മുന്നോട്ട് പോകുമെന്നും എസ്എഫ്.ഐ ഒഴികെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ അറിയിച്ചു.

Top