തിരുവനന്തപുരം: ലോ അക്കാദമി ചെയര്മാന് സ്ഥാനത്തുനിന്ന് അയ്യപ്പന്‍പിള്ള രാജിവെച്ചു. രാജിക്കത്ത് ബിജെപി നേതൃത്വത്തിന് കൈമാറി. എന്നാല്‍ ലോ അക്കാദമി മാനേജ്മെന്റിന് ഇതുവരെ രാജിക്കത്ത് സമര്‍പ്പിച്ചിട്ടില്ല.
ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് ലക്ഷ്മി നായര്‍ രാജിവച്ചില്ലങ്കില്‍ താന്‍ രാജിവയ്ക്കുമെന്ന് കെ അയ്യപ്പന് പിള്ള ബി ജെ പിയുടെ സമര പന്തലില്‍ എത്തി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
വിദ്യാഭ്യാസ മന്ത്രിയുമായുള്ള ചര്‍ച്ചകഴിഞ്ഞ് രണ്ട് ദിവസമായിട്ടും അക്കാദമി ചെയര്മാന് അയ്യപ്പന് പിള്ള രാജിക്കാര്യവുമായി ബന്ധപ്പെട്ട് ഒരു നീക്കവും നടത്താത്തതിനെക്കുറിച്ച് Express Kerala ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.