തിരുവനന്തപുരം: ലോ അക്കാദമി പ്രശ്‌നത്തില്‍ എബിവിപി നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ സംഘര്‍ഷം. പൊലീസ് ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
പൊലീസിന് നേരെ കല്ലെറിഞ്ഞ പ്രവര്‍ത്തകരെ വിരട്ടിയോടിക്കുകയായിരുന്നു. ലക്ഷ്മി നായര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധ മാര്‍ച്ച്.
മാര്‍ച്ചിനിടെ അക്രമമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കനത്ത സുരക്ഷ പൊലീസ് ഒരുക്കിയിരുന്നു. രാവിലെ ഇതേ വിഷയത്തില്‍ കെഎസ്‌യു നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെയും സംഘര്‍മുണ്ടായിരുന്നു.