കൊച്ചി: ലോ അക്കാദമി പ്രിന്‍സിപ്പലായിരുന്ന ലക്ഷ്മിനായരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഈ മാസം 23 വരെ ലക്ഷ്മി നായരെ അറസ്റ്റു ചെയ്യരുതെന്ന് ഹൈക്കോടതി അറിയിച്ചു.
വിദ്യാര്‍ത്ഥിയെ ജാതിപ്പേര് വിളിച്ചെന്ന കേസിലായിരുന്നു ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യാനുള്ള നടപടി. ഇതിനെതിരെ ലക്ഷ്മി നായര്‍ ഹര്‍ജി നല്‍കിയിരുന്നു. കേസ് റദ്ദാക്കണമെന്നായിരുന്നു ലക്ഷ്മി നായരുടെ ഹര്‍ജി.