തിരുവനന്തപുരം: ലോ അക്കാദമി ഭൂമി സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ റവന്യൂ സെക്രട്ടറിക്ക് കൈമാറി.
ലോ അക്കാദമിയിലെ പരിശോധനയില്‍ റവന്യു വകുപ്പ് കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകളാണ്. അക്കാദമിയിലെ പ്രവേശന കവാടം നിര്‍മിച്ചത് ജല അതോറിറ്റിയുടെ സ്ഥലം കയ്യേറി. ആറര ഏക്കര്‍ സ്ഥലം തിരിച്ചുപിടിക്കാമെന്നും റിപ്പോര്‍ട്ടിലുണ്ട്.
ലോ അക്കാദമിയുടെ പൊതു കവാടം സ്ഥാപിച്ചത് അനധികൃതമാണെന്നാണ് പ്രധാന കണ്ടെത്തല്‍. ജല അതോറിറ്റിയുടെ 26 സെന്റ് സ്ഥലം കയ്യേറി.
അക്കാദമിയുടെ ഭൂമിയില്‍ സഹകരണ ബാങ്ക് പ്രവര്‍ത്തിക്കുന്നത് അനധികൃതമായി, എന്നാല്‍ ബാങ്കിന് അനുമതി നല്‍കിയത് വിദ്യാര്‍ഥികളുടെ ഫീസ് പിരിക്കുന്നതിനുള്ള സൗകര്യത്തിനാണെന്നാണ് മാനേജ്‌മെന്റ് വാദം.
ബാങ്ക് പ്രവര്‍ത്തിക്കുന്നതിനായി 20 സെന്റ് സ്ഥലമാണ് അക്കാദമി വിട്ടു നല്‍കിയത്. കോളജ് വളപ്പിലെ വാഴകൃഷിയും അനധികൃതമാണെന് കണ്ടെത്തിയിട്ടുണ്ട്.
അക്കാദമി പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം കൂടി അഞ്ചേക്കര്‍ സ്ഥലം മാറ്റിവെച്ചാല്‍ തന്നെ ആറര ഏക്കര്‍ തിരിച്ചു പിടിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.