തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ കെഎസ്‌യു നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം.
പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടന്ന് മുന്നേറാന്‍ ശ്രമിച്ചതോടെ പൊലീസ് ലാത്തിവീശി. പൊലീസിന് നേരെ കല്ലേറുണ്ടായി. നിരവധി പ്രവര്‍ത്തകര്‍ക്ക് ലാത്തിയടിയില്‍ പരിക്കേറ്റു.
പിരിഞ്ഞുപോയ പ്രവര്‍ത്തകര്‍ വീണ്ടും സംഘടിച്ചെത്തിയെങ്കിലും പൊലീസ് ഇവരെ വിരട്ടിയോടിച്ചു. കെഎസ്‌യു ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.