law academy issue-students clash-police used shells

തിരുവനന്തപുരം: ലോ അക്കാദമി ലോ കോളേജിലെ വിഷയം സിന്‍ഡിക്കേറ്റ് ചര്‍ച്ച ചെയ്യുന്ന കേരള സര്‍വകലാശാലയിലേക്ക് വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

മാര്‍ച്ചിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഉച്ചയ്ക്ക് ശേഷമാണ് വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തിയത്.

സര്‍വകലാശാലയ്ക്ക മുന്നില്‍ വച്ച് ബാരിക്കേഡ് ഉയര്‍ത്തി പൊലീസ് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് പൊലീസും വിദ്യാര്‍ത്ഥികളും തമ്മില്‍ ചെറിയ തോതില്‍ ഉന്തും തള്ളും നടന്നു. ബാരിക്കേഡ് മറിച്ചിടാന്‍ വിദ്യാര്‍ത്ഥികള്‍ ശ്രമിച്ചതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്.

Top