തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥികളുടെ പരാതിയെത്തുടര്‍ന്ന് ലക്ഷ്മി നായര്‍ക്ക് അഞ്ചുവര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി. നടപടിക്ക് ശുപാര്‍ശചെയ്യുന്ന പ്രമേയം സിന്‍ഡിക്കേറ്റ് പാസാക്കി.
പരീക്ഷ ജോലികളില്‍ നിന്നാണ് സിന്‍ഡിക്കേറ്റിന്റെ വിലക്ക്. ഇന്റേണല്‍ അസസ്‌മെന്റിലും പരീക്ഷ നടത്തിപ്പിലും ലക്ഷ്മി നായര്‍ക്ക് ഇടപെടാനാകില്ല. വനിതാ ഹോസ്റ്റലില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകള്‍ ഉടന്‍ നീക്കം ചെയ്യണമെന്നും സിന്‍ഡിക്കേറ്റ് നിര്‍ദേശിച്ചു.
എന്ത് നടപടി വേണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്നും സിന്‍ഡിക്കേറ്റ് അറിയിച്ചു.
ലക്ഷ്മി നായരെ പുറത്താക്കണമെന്ന ആവശ്യം പ്രമേയത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഒരു വിഭാഗം അറിയിച്ചു.
അഞ്ചു കോണ്‍ഗ്രസ്സ് അംഗങ്ങളും ഒരു സിപിഐ അംഗവും പ്രമേയത്തെ എതിര്‍ത്തു. ഒരു ലീഗ് അംഗവും ഒരു കോണ്‍ഗ്രസ്സ് അംഗവും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. എട്ട് സിപിഎം അംഗങ്ങളും ഒരു ഡി പി ഐ അംഗവും പ്രമേയത്തെ അനുകൂലിച്ചു.