തിരുവനന്തപുരം: ലോ അക്കാദമി സമരം പൊതു പ്രശ്‌നമാണെന്ന് വി എസ് അച്യുതാനന്ദന്‍. അധികാരശക്തികളെ നിയന്ത്രിക്കേണ്ടവര്‍ കീഴടങ്ങരുത്. ലോ അക്കാദമിയിലെ അധികഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുകതന്നെവേണമെന്നും വി എസ് പറഞ്ഞു.
ലോ അക്കാദമിയില്‍ നടക്കുന്നത് വിദ്യാഭ്യാസ പ്രശ്‌നമാണെന്ന് ലോ അക്കാദമി സമരപന്തല്‍ സന്ദര്‍ശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇതില്‍ വിരുദ്ധ നിലപാടുമായാണ് ഇപ്പോള്‍ വിഎസ് രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം ലോ അക്കാദമി ഭൂമിയില്‍ കര്‍ശനപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ റവന്യൂമന്ത്രിയ്ക്കു കത്തു നല്‍കി.
വിദ്യാഭ്യാസ ആവശ്യത്തിനാണ് സര്‍ക്കാര്‍ ഭൂമി നല്‍കിയത്. മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഭൂമി ഏറ്റെടുക്കണം. ഫ്‌ളാറ്റ് നിര്‍മാണം നിയമപരമാണോയെന്ന് പരിശോധിക്കണമെന്നും കത്തില്‍ പറയുന്നുണ്ട്.