law academy land ivestigation

തിരുവനന്തപുരം: ലോ അക്കാദമി ഭൂമി സംബന്ധിച്ച വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. വി എസ് അച്യുതാനനന്ദന്റെ കത്തിനെ തുടര്‍ന്നാണ് നടപടി. റവന്യു സെക്രട്ടറി പി.എച്ച് കുര്യനാണ്‌ അന്വേഷണ ചുമതല.

ലോ അക്കാദമി ഭൂമിയില്‍ കര്‍ശനപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ ഇന്നലെ റവന്യൂമന്ത്രിയ്ക്കു കത്തു നല്‍കിയിരുന്നു.

വിദ്യാഭ്യാസ ആവശ്യത്തിനാണ് സര്‍ക്കാര്‍ ഭൂമി നല്‍കിയത്. മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഭൂമി ഏറ്റെടുക്കണം. ഫ്‌ളാറ്റ് നിര്‍മാണം നിയമപരമാണോയെന്ന് പരിശോധിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

Top