തിരുവനന്തപുരം: ലോ അക്കാദമി ഭൂമി സംബന്ധിച്ച് പഠിച്ച റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് റവന്യൂ മന്ത്രിക്ക് കൈമാറി. ഭൂമി ഏറ്റെടുക്കണമെന്ന് റിപ്പോര്‍ട്ടില്‍ എവിടെയും ശുപാര്‍ശയില്ല.
നേരിയ ചട്ടലംഘനങ്ങള്‍ മാത്രമേ നടന്നിട്ടുള്ളൂവെന്നാണ് പരാമര്‍ശം. പുന്നം റോഡില്‍ ഫ്‌ളാറ്റ് നിര്‍മിച്ചത് സര്‍ക്കാര്‍ ഭൂമിയല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.