law academy law college syndicate committee

തിരുവനന്തപുരം ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതി ഗൗരവമുള്ളതെന്ന് സിന്‍ഡിക്കേറ്റ് സമിതി.

കോളേജില്‍ സിന്‍ഡിക്കേറ്റ് ഉപസമിതി തെളിവെടുപ്പ് പൂര്‍ത്തിയാക്കി. സിന്‍ഡിക്കേറ്റ് നിര്‍ണ്ണായക യോഗം മറ്റന്നാള്‍ നടക്കും.

ഹാജര്‍ പരിശോധിച്ചതില്‍ ക്രമക്കേട് കണ്ടെത്തി. ഇന്റേണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ വസ്തുതാപരമാണ്. വിദ്യാര്‍ഥികളെ അധിക്ഷേപിച്ചെന്ന പരാതിയില്‍ തെളിവുകളും ഉപസമിതിക്ക് തെളിവെടുപ്പിനിടെ ലഭിച്ചു.

അതേസമയം ലോ അക്കാദമിക്ക് മുന്‍പില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തുന്ന അനിശ്ചിതകാല സമരം പതിനാറാം ദിവസത്തിലേക്ക് കടന്നു.

Top