law academy pinarayi vijayan venkitesh

തിരുവനന്തപുരം: പി.എസ്.നടരാജപിള്ളയെപ്പറ്റി ഏതു പിള്ള എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചതില്‍ തനിക്ക് ദുഃഖമുണ്ടെന്ന് നടരാജപിള്ളയുടെ മകന്‍ വെങ്കിടേഷ്. മന്ത്രിയായും എം.പി.യായും എം.എല്‍.എ.യായും കേരള രാഷ്ട്രീയത്തില്‍ സജീവമായിരുന്ന രാഷ്ട്രീയനേതാവായിരുന്നു.

അത്തരമൊരു നേതാവിനെ അറിയില്ലെന്നു പറയുന്നത് എന്തുകൊണ്ടാണെന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ആദ്യ ജനകീയ മന്ത്രിസഭയില്‍ അംഗമായിരുന്നു നടരാജപിള്ള. എ.കെ.ജി.യുമായും ഇ.എം.എസ്സുമായും വളരെയടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു അച്ഛന്‍. നടരാജപിള്ളയുടെ അച്ഛന്‍ മനോന്മണീയം സുന്ദരന്‍പിള്ളയുടെ ഭൂമിയാണ് ഹാര്‍വീപുരം കുന്നില്‍ സ്ഥിതിചെയ്യുന്ന ലോ അക്കാദമി ഉള്‍പ്പെടുന്ന സ്ഥലം.

പിന്നീട് ഈ സ്ഥലം സുന്ദരന്‍പിള്ളയുടെ മകനായ പി.എസ്. നടരാജപിള്ളയ്ക്ക് ലഭിച്ചു. ബാങ്കില്‍ വായ്പാകുടിശ്ശിക വരുത്തി എന്നതിനെ തുടര്‍ന്ന് ഭൂമി സര്‍ക്കാര്‍ പിടിച്ചെടുത്തു.

ഇതിനുശേഷം നടരാജപിള്ള സംസ്ഥാനത്തെ ധനകാര്യമന്ത്രിയായി. അപ്പോള്‍ സര്‍ക്കാര്‍ പിടിച്ചെടുത്ത സ്ഥലം തിരികെനല്‍കാന്‍ ധാരണയായെങ്കിലും ഇത് ഏറ്റെടുക്കാന്‍ നടരാജപിള്ള തയ്യാറായില്ല.ഹാര്‍വീപുരം കുന്നിലെ 90 ഏക്കര്‍ ഭൂമി നഷ്ടമായശേഷം ഇതിനു സമീപമുള്ള മറ്റൊരു വീട്ടിലേക്ക് മാറി. 1966ല്‍ നടരാജപിള്ള മരിച്ചു.

മരണശേഷം ഈ സ്ഥലത്തിന്റെ ഒരു ഭാഗം എന്‍.നാരായണന്‍ നായര്‍ക്ക് ലോ കോളേജ് ആരംഭിക്കാന്‍ നല്‍കി. സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി, സ്വകാര്യവ്യക്തിക്ക് നല്‍കിയതിനെ ചോദ്യംചെയ്ത് തന്റെ അമ്മ സര്‍ക്കാരിന് പരാതിനല്‍കി. ഈ പരാതി നിയമവകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ അട്ടിമറിക്കാന്‍ ശ്രമിച്ചു. ഇക്കാര്യം ഇ.എം.എസിന്റെ ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍, ഫയല്‍ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വന്നപ്പോള്‍ ഇ.എം.എസ്. ചികിത്സയ്ക്കായി വിദേശത്തേക്കുപോയിയെന്നും വെങ്കിടേഷ് പറഞ്ഞു

Top