Law Academy Principal lekshmi nair not resigned narayanan nair

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് ലക്ഷ്മി നായര്‍ രാജിവെച്ചിട്ടില്ലെന്ന് അക്കാദമി ഡയറക്ടര്‍ നാരായണന്‍ നായര്‍.

പ്രശ്‌നം അവസാനിപ്പിക്കാന്‍ ലക്ഷ്മി നായര്‍ സ്വയം മാറി നില്‍ക്കുകയാണ്. പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കാന്‍ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. നിയമന നടപടികളുമായി മുന്നോട്ട് പോകും. സര്‍വകലാശാല മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും നിയമനമെന്നും നാരായണന്‍ നായര്‍ പറഞ്ഞു.

തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. വിദ്യാര്‍ഥി സംഘടനകളുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചിട്ടുണ്ടെന്നും അതിന്റെ ഭാഗമായാണ് അവര്‍ സമരം പിന്‍വലിച്ചതെന്നും നാരായണന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

Top