തിരുവനന്തപുരം: ലോ അക്കാദമിയില്‍ ജൂനീയര്‍ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.
രണ്ടുദിവസം മുമ്പ് ജൂനിയര്‍ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്തുവെന്ന ആരോപണത്തെ തുടര്‍ന്ന് എഫ്എഫ്ഐയും, വിദ്യാര്‍ത്ഥി ഐക്യത്തിലെ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.
വിദ്യാര്ത്ഥിഐക്യത്തിലെ പ്രവര്‍ത്തകര്‍ ക്ലാസില്‍ കയറി മര്‍ദ്ദിച്ചുവെന്ന് എസ്എഫ്ഐക്കാര്‍ ആരോപിച്ചു. പൊലീസ് എത്തിയ ശേഷവും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തര്‍ക്കമുണ്ടായതോടെ പൊലീസ് ലാത്തി വീശി.