പശ്ചിമ ബംഗാളിലെ ക്രമസമാധാനം തകർന്നു : അധീർ രഞ്ജൻ ചൗധരി

ൽഹി: ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡയുടെ വാഹനവ്യൂഹത്തിന് നേരെ ബംഗാളിലുണ്ടായ ആക്രമണത്തെ അപലപിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി രംഗത്ത്. പശ്ചിമ ബംഗാളിലെ ക്രമസമാധാനില തകർത്തതിന്റെ തെളിവാണിതെന്നും ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇതുതന്നെയാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഒപ്പം ക്രമസമാധാനനില തകർന്ന സാഹചര്യത്തിൽ ബംഗാളിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാരാണെന്നും ചൗധരി പറഞ്ഞു.

രണ്ട് ദിവസത്തെ ബംഗാൾ സന്ദർശനത്തിനെത്തിയ നഡ്ഡയുടെ വാഹനവ്യൂഹത്തിന് നേരെ വ്യാഴാഴ്ചയാണ് അക്രമണമുണ്ടായത്. ഡയമണ്ട്ഹാർബറിലേക്കുള്ള യാത്രയ്ക്കിടെ റോഡിന്റെ ഇരുവശവും തടിച്ചുകൂടിയ ആളുകളിൽ ചിലർ നഡ്ഡ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ സഞ്ചരിച്ച വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയായിരുന്നു.

Top