സൗദി: ലൈസന്‍സ് ഇല്ലാതെ താമസ സ്ഥലത്ത് ദന്ത ചികിത്സാ കേന്ദ്രം തുടങ്ങിയ പ്രവാസികളുടെ സംഘത്തെ സൗദി പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഇരുമ്പു പണിക്കാരന്‍ ആയ പ്രവാസിയാണ് ദന്ത ഡോക്ടറായി മാറിയത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് അധികൃതര്‍ ആണ് വിവരം പേലീസില്‍ അറിയിച്ചത്.
വ്യാജ ഡോക്ടറുടെ ഇഖാമയില്‍ ഇരുമ്പ് പണിക്കാരന്‍ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. പ്രവാസികളുടെ താമസ സ്ഥലം കേന്ദ്രീകരിച്ച് ഇത്തരത്തിലൊരു ചികിത്സ കേന്ദ്രം നടക്കുന്നുണ്ടെന്ന് കാര്യം ആരോഗ്യ വകുപ്പ് അധികൃതര്‍ ആണ് ആദ്യം അറിയുന്നത്. സ്ഥലം റെയ്ഡ് ചെയ്ത് വ്യാജ ഡോക്ടറെയും സഹായികളെയും പോലീസ് അറസ്റ്റ് ചെയ്തു.
ഇവര്‍ ഉപയോഗിച്ചിരുന്ന സാധനങ്ങളും പോലീസ് പിടിച്ചെടുത്തു.സംഭവം പോലീസ് വിശദമായി അന്വേഷിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. നിയമ ലംഘനം നടത്തി അനധികൃതമായി ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.